മത വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന് പൂര്‍ണ പിന്തുണ; നിലപാടിലുറച്ചുനിന്നാൽ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറെന്ന് ബിജെപി
സ്വന്തം ലേഖകന്‍
കോഴിക്കോട്: മത വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി.
ജോര്‍ജിന് പൂര്‍ണ പിന്തുണ നല്‍കാനും ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും ബിജെപി. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായവും ചെയ്യാനുള്ള സന്നദ്ധത നേതാക്കള്‍ നേരിട്ടുതന്നെ പിസിയെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കം മുതല്‍ കേസില്‍ പി.സി. ജോര്‍ജിന് ബിജെപി പിന്തുണ നല്‍കുന്നുണ്ട്. കേസെടുത്ത ഘട്ടത്തില്‍ തന്നെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പിസിയെ കണ്ടിരുന്നു. പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടം കൂടി പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
ബിജെപി പിന്തുണയ്ക്ക് ഉചിതമായ സമയത്ത് പ്രത്യൂപകാരം ചെയ്യും എന്നായിരുന്നു മുന്‍ എംഎല്‍എയുടെ പ്രതികരണം. പി.സി. ജോര്‍ജ് സമീപകാലത്തായി നടത്തുന്ന പ്രസ്താവനകള്‍ ബിജെപി കേരള ഘടകത്തിന് വലിയ മൈലേജ് ഉണ്ടാക്കുന്നുണ്ട്.