
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; പി സി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തംലേഖകൻ
കോട്ടയം : ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പരാമര്‍ശങ്ങളില്‍ ആണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഇരയുടെ പേര് പി.സി.ജോര്‍ജ്ജ് തുടര്‍ച്ചയായി വെളിപ്പെടുത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വന്തം കുടുംബക്കാരെ ഇങ്ങനെ പറഞ്ഞാല്‍ എന്താകും പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം എന്നും കോടതി ചോദിച്ചു. പുരുഷ മേധാവിത്തത്തിന്റെ കാലം കഴിഞ്ഞു. ആരെക്കുറിച്ചും എന്തും പറയാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
Third Eye News Live
0