video
play-sharp-fill
വായമൂടെടാ പിസി..!’ പി.സി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

വായമൂടെടാ പിസി..!’ പി.സി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസടക്കമുള്ള സംഭവങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പിസി ജോർജ്ജിന്റെ പ്രതികരണത്തിനെതിരെ ഹാഷ്ടാഗ് വെച്ചുള്ള ക്യാമ്പയിൻ രൂപം കൊണ്ടു.  ‘വായമൂടെടാ പിസി’ എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാർ എംഎൽഎയ്‌ക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. സെല്ലോ ടേപ്പ് വച്ച് പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോർജ്ജ് എംഎൽഎ ദേശീയ മാധ്യമങ്ങളിലടക്കം വളരെ മോശമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇവരുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചു. നേരത്തെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലും പി കെ ശശി വിവാദത്തിലുമെല്ലാം സ്ത്രീകളെ മോശമായി പരാമർശിച്ചുകൊണ്ട് പിസി ജോർജ്ജ് സംസാരിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ ഇങ്ങനെയൊരു ക്യാമ്പയിനുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.