play-sharp-fill
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ പി.സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്; ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തില്ല;  കേരളാ പൊലീസ്  ഇരട്ട നീതിയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി

സ്വന്തം ലേഖകൻ

തിരുവല്ല: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ പി.സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് പറഞ്ഞാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാൽ പൊലീസ് ഇരട്ട നീതിയാണ് കാണിക്കുന്നത്. ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല. വസീം അല്‍ ഹിക്കാമിയെന്ന ഇസ്ലാമിക മത പ്രഭാഷകനെതിരെയാണ് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്തുമസ് ആഘോഷത്തിനിടെ ഡിസംബര്‍ അവസാന വാരത്തോടെയാണ് ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തില്‍ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാര്‍ഡുകള്‍ അയയ്‌ക്കരുതെന്നും ആശംസ അര്‍പ്പിക്കരുതെന്നും താക്കീത് നല്‍കുകയും ചെയ്തു.

ഇതിന്റെ വീഡിയോകള്‍ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇടപ്പാള്‍ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവിലുളളത്. അരുണ്‍ തോമസ് ആണ് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എറണാകുളം പോലീസ് സ്‌റ്റേഷനില്‍ കെവിന്‍ പീറ്ററും പരാതി നല്‍കി. രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഡിജിപിക്ക് പരാതി അയച്ചത്.

വസീം അല്‍ ഹക്കാമി സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം തുടരുകയാണെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഗുരുതരമായ പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തുന്നതെന്നും അനൂപ് ആന്റണി പരാതിയില്‍ പറയുന്നു. ഐപിസി 153 എ, 295 എ, 505 അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് വസീം അല്‍ ഹക്കാമിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് പറഞ്ഞാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

വസീം അല്‍ ഹക്കാമിക്കെതിരെ ആരോപിക്കപ്പെടുന്ന വകുപ്പുകള്‍ തന്നെയാണ് പി.സി ജോര്‍ജ്ജിനെതിരെയും പോലീസ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇരട്ട നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന വിമര്‍ശനവും ശക്തമാകുന്നത്