
തിരുവനന്തപുരം : എൻസിപി സംസ്ഥാന പ്രസിഡൻറ് സ്ഥാനം രാജിവെച്ച് പിസി ചാക്കോ. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. രാജി നീക്കം പാർട്ടി പിളരുമെന്ന സാഹചര്യത്തിൽ.
അതേസമയം രാജിവെച്ചത് അറിയില്ലെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു, എൻസിപി അധ്യക്ഷ സ്ഥാനത്ത് പിസി ചാക്കോയെ ഇരുത്തിക്കൊണ്ട് മുന്നോട്ടു പോവാൻ കഴിയില്ല എന്ന കർശന നിലപാടുമായി കഴിഞ്ഞദിവസം എ കെ ശശീന്ദ്രൻ വിഭാഗം എത്തിയിരുന്നു, ഇതിൻറെ ഭാഗമായി പിസി ചാക്കോയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ജനറൽബോഡി വിളിക്കണമെന്ന ആവശ്യം ശശീന്ദ്രൻ ചാക്കോയോട് ഉന്നയിച്ചിരുന്നു,
ഇതേ ആവശ്യം ഉന്നയിച്ച് എ കെ ശശീന്ദ്രനും തോമസ് കെ തോമസും സംയുക്തമായി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാനിരിക്കെയാണ് ചാക്കോയുടെ രാജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group