video
play-sharp-fill

പിറവത്ത് ആവേശമായി പി.സി തോമസ്: സ്ഥാനാർത്ഥിയെത്തിയത് ആവേശത്തോടെ ഏറ്റെടുത്ത് ജനങ്ങൾ

പിറവത്ത് ആവേശമായി പി.സി തോമസ്: സ്ഥാനാർത്ഥിയെത്തിയത് ആവേശത്തോടെ ഏറ്റെടുത്ത് ജനങ്ങൾ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. തോമസ് ഇന്നലെ രാവിലെ പിറവം മേഖലയിൽ സന്ദർശനം നടത്തി പ്രചാരണത്തിനു തുടക്കമിട്ടു. ആമ്പല്ലൂർ എൻഎസ്എസ് കരയോഗത്തിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി വോട്ടു തേടി. പനമറ്റം ക്ഷേത്രത്തിലെ പ്രസാദമൂട്ടിലും അദ്ദേഹം പങ്കെടുത്തു.
അതിനു ശേഷം വെളിയന്നൂർ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പിന്നീട് ചോറ്റാനിക്കര, കുരുവിക്കാട് റസിഡൻഷ്യൽ അസോസിയേഷനുകളിലെ ഭാരവാഹികളെ നേരിൽക്കണ്ട് ചർച്ച നടത്തി തെരഞ്ഞെടുപ്പിൽ അവരുടെ സഹായ സഹകരണങ്ങൾ തേടി.
ഉഴവൂർ എൻഡിഎ ഇലക്ഷൻ ഓഫീസ് ഉദ്ഘാടനചടങ്ങിൽ പങ്കെടുത്ത പി.സി. തോമസ് തുടർന്ന് കോട്ടയം മേഖലയിലെ വിവിധ പ്രദേശങ്ങളിലുള്ള പൗരപ്രമുഖരെ സന്ദർശിച്ച് സഹായ സഹകരണങ്ങൾ തേടി.
എല്ലാ മേഖലകളിലും സ്നേഹോഷ്മളമായ വരവേല്പാണ് പി.സി. തോമസിനു ലഭിച്ചത്. ജാതി-മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും ആവേശപൂർവം എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലെ ജനബാഹൂല്യം ഓരോ ദിവസം കഴിയുംതോറും പി.സി. തോമസിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പ്രത്യേക സാഹചര്യത്തിൽ വോട്ടർമാർ ഇക്കുറി പുതിയൊരു തുടക്കത്തിനു തയ്യാറാകുന്നു എന്ന സൂചനയാണ് ഇലക്ഷൻ പ്രചാരണ പരിപാടികളിൽ പി.സി. തോമസിനു ലഭിക്കുന്ന സ്വീകരണങ്ങൾ തെളിയിക്കുന്നതെന്ന് എൻഡിഎ നേതൃത്വം വിലയിരുത്തുന്നു.