അവധി നൽകിയത് വിനോദയാത്ര പോകാനോ കറങ്ങി നടക്കാനോ അല്ല: വിദ്യാർഥികൾക്ക് താക്കീത് നൽകി കളക്ടർ പി.ബി. നൂഹ്
സ്വന്തം ലേഖകൻ
പത്തനംതിട്ട:സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലങ്ങൾക്ക് അവധി നൽകിയതതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്. വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുന്നത് വിനോദയാത്ര പോകാനോ, കറങ്ങി നടക്കാനോ അല്ല . ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ് അവധി നൽകിയിരിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി. സംഭവങ്ങളുടെ ഗൗരവും ണനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് 14 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Third Eye News Live
0