
കോട്ടയം : ദുരവസ്‌ഥ മാറാതെ ചുങ്കം- പഴയ സെമിനാരി റോഡ്. ചെറിയ മഴയത്തു പോലും വെള്ളക്കെട്ടിൽ റോഡ് മുങ്ങുന്ന സ്ഥിതി തുടരുന്നു. പ്രദേശവാസികൾ പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിപ്പോകുന്നു.
ചുങ്കത്തെ താഴത്തങ്ങാടിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഉപയോ ഗിക്കുന്ന യാത്രക്കാരും ഒട്ടേറെ. ടൗണിലെ ബ്ലോക്ക് ഒഴിവാക്കി പോകാൻ സാധിക്കുന്ന എളുപ്പ വഴി കൂടിയാണ് ഇത്. വെള്ളക്കെട്ട് വന്നാൽ ഈ യാത്രയും മുടങ്ങും.
കൊച്ചാന പാലത്തിന്റെ ഇരുവശത്തുമാണ് ഏറ്റവുമധികം വെള്ളക്കെട്ട്.
പൊതുമരാമത്ത് വകുപ്പിനു കീ ഴിലുള്ള പഴയ സെമിനാരി റോഡ് ഉയർത്തി ഇരുവശത്തും മഴവെള്ളം ഒഴുകിപ്പോകാൻ ഓടകൾ നിർമിച്ചാൽ പ്രശ്നത്തിനു പരി ഹാരമാകുമെന്നു നിർദേശം ഉയർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കൗൺസിലർ ഡോ.പി.ആർ.സോന, തിരുവഞ്ചൂർ രാധാക്യഷൻ എംഎൽഎയുടെ നേത്യ ത്വത്തിൽ 2.5 കോടി രൂപയുടെ പദ്ധതിയും സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും തുടർ നടപടികൾ വകുപ്പിൽ നിന്ന് ഉണ്ടായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മുതലാണു ഇവിടെ വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയത്. റോഡിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം ആറ്റിൽ മണൽ അടിഞ്ഞു കിടക്കുന്നതാണെന്നു നാട്ടുകാർ പറയുന്നു. മണൽ നീ ക്കി ഒഴുക്കു സുഗമമാക്കണമെ ന്നും ഇവർ ആവശ്യപ്പെടുന്നു.
വഴിയിലെ വെള്ളക്കെട്ട് പ്രശ്നം ചർച്ച ചെയ്യുന്നതിന് തീ രുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ചുങ്കം പഴയ സെമിനാരി റോഡിൽ ഗോവിന്ദപുരം ചിന്മയ മിഷൻ കേന്ദ്രത്തിൽ യോഗം ചേരും.
.