video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeCrimeപഴയിടം ഇരട്ടക്കൊല; അനിവാര്യമായ ശിക്ഷയിലേക്കെത്തിച്ചത്‌ അടക്കാനാകാത്ത കുറ്റവാസന; പഴുതടച്ച് കുറ്റപത്രം നൽകിയത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി...

പഴയിടം ഇരട്ടക്കൊല; അനിവാര്യമായ ശിക്ഷയിലേക്കെത്തിച്ചത്‌ അടക്കാനാകാത്ത കുറ്റവാസന; പഴുതടച്ച് കുറ്റപത്രം നൽകിയത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന എസ് സുരേഷ്കുമാറിൻ്റെ നേതൃത്വത്തിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊല നടത്തിയ ശേഷം പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി അരുണ്‍ ശശി.

അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും മുന്നില്‍ നിന്നു. എന്നാല്‍ തുടരെത്തുടരെ കുറ്റം ചെയ്യാനുള്ള വാസന അരുണിനെ അനിവാര്യമായ കൊലക്കയറിലേക്ക് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല നടത്തിയ ശേഷം കവര്‍ച്ചചെയ്ത സ്വര്‍ണം വിറ്റുകിട്ടിയ കാശുകൊണ്ട് കാര്‍ വാങ്ങാനായിരുന്നു അരുണിന്റെ ഉദ്ദേശം. ഒരു ഐ 20 കാര്‍ ബുക്ക് ചെയ്യുകയും മൂന്ന് ലക്ഷം രൂപ കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് കോട്ടയം കഞ്ഞിക്കുഴിയില്‍ ഒരു മാലമോഷണ ശ്രമത്തിനിടെ കോട്ടയത്ത് അരുണ്‍ പിടിയിലാകുന്നത്.

അന്നത്തെ കോട്ടയം ഈസ്റ്റ് എസ്‌ഐ കെ പി ടോംസണായിരുന്നു അരുണിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പഴയിടം കൊലപാതകത്തില്‍ ഇയാള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തി. പ്രതിയെ പിന്നീട് മണിമല പൊലീസിന് കൈമാറി.

കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും അരുണ്‍ ശശി ജാമ്യത്തിലിറങ്ങി മുങ്ങി. ഒഡീഷയിലും ഭുവനേശ്വറിലും ചെന്നൈയിലുമായി കള്ളപ്പേരിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. അവിടങ്ങളിലും മോഷണം തുടര്‍ന്നു.

ഭുവനേശ്വറിലെ ഒരു ഷോപ്പിങ് മാളില്‍ മോഷണം നടത്തി ചെന്നൈയിലേക്ക് മുങ്ങി. ചെന്നൈയില്‍ ലോഡ്ജില്‍ താമസിച്ച്‌ മോഷണം നടത്തിവരുന്നതിനിടെ ചെന്നൈ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

ഋഷിവാലി എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ഇയാള്‍ ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. ഇയാളെ 2016ല്‍ ചെന്നൈ പൊലീസ് പിടികൂടി കേരളത്തിന് കൈമാറുകയായിരുന്നു.

കേസിലെ അന്വേഷണം അതിവിപുലമായിരുന്നു. അന്നത്തെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് സുരേഷ്കുമാര്‍, മണിമല സിഐ എസ് അശോക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം. നൂറുകണക്കിനു പേരെ ദിവസവും ചോദ്യം ചെത്തുകൊണ്ടിരുന്നു.

അരുണ്‍ ശശിയിലേക്ക് അന്വേഷണമെത്തിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. കേസിന് ബലംനല്‍കുന്ന തെളിവുകള്‍ കണ്ടെത്തി. മണിമല സിഐ ആയിരുന്ന അബ്ദുള്‍ റഹീമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments