play-sharp-fill
സഹസ്രാബ്ദങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുൻപ് മണ്‍മറഞ്ഞ ജീവികളെ തിരികയെത്തിക്കുക എന്ന ശാസ്ത്രകൗതുകം: ഇനി കാണാനിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ: നിർണായക കണ്ടുപിടുത്തങ്ങൾ

സഹസ്രാബ്ദങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുൻപ് മണ്‍മറഞ്ഞ ജീവികളെ തിരികയെത്തിക്കുക എന്ന ശാസ്ത്രകൗതുകം: ഇനി കാണാനിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ: നിർണായക കണ്ടുപിടുത്തങ്ങൾ

ഡൽഹി: വംശനാശം സംഭവിച്ച്‌ ഭൂമിയില്‍ നിന്നു മറഞ്ഞ ഇനി കാണാനിരിക്കുന്നത്രയും ടാസ്മാനിയൻ ടൈഗറുകള്‍ ഭൂമുഖത്തേക്കു തിരിച്ചെത്തുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
കുറച്ചുകാലമായി ജൈവശാസ്ത്രജ്ഞർക്കിടയിലുള്ള ഈ അഭ്യൂഹത്തിനെ ഊർജിതപ്പെടുത്തി പുതിയൊരു നിർണായക കാല്‍വയ്പ്. ടാസ്മാനിയൻ ടൈഗറുകളുടെ ഏറ്റവും സമ്പൂർണമായ ജനിതകം യാഥാർഥ്യമാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

മണ്‍മറഞ്ഞ ഈ മൃഗത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് ഈ സംഭവം. ടെക്സസ് ആസ്ഥാനമായുള്ള കൊളോസല്‍ ബയോസയൻസസ് എന്ന കമ്പനിയാണ് ഈ ഗവേഷണത്തിനു പിന്നില്‍. 110 വർഷം പഴക്കമുള്ള ഒരു ടാസ്മാനിയൻ ടൈഗറിന്റെ ശിരസ്സില്‍നിന്നുമാണ് ഈ ജനിതകം ഇവർ യാഥാർഥ്യമാക്കിയത്.

ഒരു നൂറ്റാണ്ടു മുൻപ് ഓസ്ട്രേലിയയില്‍ അപ്രത്യക്ഷനായ സഞ്ചിമൃഗമാണ് ടാസ്മാനിയൻ ടൈഗർ. വൻകരയിലെ ഒരേയൊരു വേട്ടക്കാരില്ലാത്ത വേട്ടക്കാരനായ സഞ്ചിമൃഗവും ടാസ്മാനിയൻ ടൈഗറായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഓസ്ട്രേലിയയിലേക്ക് വേട്ടക്കാർ കടന്നുവന്നതും സ്വാഭാവികമല്ലാത്ത ജീവികള്‍ ആധിപത്യമുറപ്പിച്ചതുമൊക്കെ ടാസ്മാനിയൻ ടൈഗറുകളുടെ അന്ത്യത്തിലേക്കു നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാസ്മാനിയൻ ടൈഗറുകള്‍ തിരികെയെത്തുന്നത്, ഓസ്ട്രേലിയൻ പരിസ്ഥിതി രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതുകൂടാതെ സഹസ്രാബ്ദങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുൻപ് മണ്‍മറഞ്ഞ ജീവികളെ തിരികയെത്തിക്കുക എന്ന ശാസ്ത്രകൗതുകവും ഇതിനു പിന്നിലുണ്ട്.

രണ്ടായിരം വർഷങ്ങള്‍ക്ക് മുൻപ് തന്നെ ഓസ്ട്രേലിയൻ വൻകരയില്‍ നിന്ന് ടാസ്മാനിയൻ ടൈഗറുകള്‍ അപ്രത്യക്ഷരായിരുന്നു. എന്നാല്‍ ടാസ്മാനിയൻ ദ്വീപില്‍ ഇവ നില നിന്നു. 1936ലാണ് ഈ ജീവിവർഗത്തിലെ അവസാന ജീവി ഹൊബാർട്ട് മൃഗശാലയില്‍ അന്ത്യശ്വാസം വലിച്ചത്. ഇതേത്തുടർന്ന് ടാസ്മാനിയൻ ടൈഗർ പലരുടെയും സ്വപ്നമായി നിലനിന്നു.

ടാസ്മാനിയയില്‍ പലയിടങ്ങളിലും ഇവയെ കണ്ടെന്നും മറ്റും റിപ്പോർട്ടുകള്‍ അനവധി പ്രചരിച്ചിരുന്നെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ സാധിച്ചില്ല. 1990 ല്‍ ജനിറ്റിക്സ് പ്രാധാന്യം നേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് ജനിറ്റിക് എൻജിനീയറിങ്ങിലൂടെ ഇവയെ വീണ്ടും കൊണ്ടുവരാമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. ജനിറ്റിക് ഗവേഷണത്തിലെ നിർണായക സാങ്കേതികവിദ്യയായ ക്രിസ്പർ ഉപയോഗിച്ചാണ് ഗവേഷണം.

ഇത്തരം അനവധി സങ്കീർണഘട്ടങ്ങളുള്ളതിനാല്‍ വളരെ ചെലവേറിയതാണ് ഈ ഗവേഷണം. സുപ്രസിദ്ധ സിനിമാതാരം ക്രിസ് ഹെംസ്വർത്ത് ഉള്‍പ്പെടെ പ്രമുഖർ ഇതിന്റെ സ്പോണ്‍സർമാരായുണ്ട്. 235 മില്യണ്‍ ഡോളറാണ് സിനിമ താരങ്ങളില്‍നിന്നും ഇൻഫ്ലുവൻസർമാരില്‍നിന്നും കമ്പനി സമാഹരിച്ചത്.

അതേസമയം കാലങ്ങള്‍ക്ക് മുൻപ് മറഞ്ഞു പോയ മാമോത്തുകളുടെ തിരിച്ച്‌ വരവും ഇപ്പോള്‍ ചർച്ചയാകുന്നുണ്ട്. ഹിമയുഗത്തിലെവിടെയോ മണ്‍മറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മോത്തുകള്‍. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകളുമുള്ള ഇവ ആനകളുടെ കുടുംബത്തില്‍പ്പെട്ടവയാണ്. സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളില്‍ ഏറെ പ്രശസ്തം.