അതാ നമ്മുടെ പഴയ ആന വണ്ടി വരുന്നു:കെഎസ്‌ആർടിസിയുടെ പഴയ മോഡല്‍ സിറ്റി ബസുകൾ തലസ്ഥാനത്തിന്റെ നഗരവീഥികളില്‍ സജീവമാകുന്നു.

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ നഗരവീഥികളില്‍ വിന്റേജ് ബസ് സർവീസുമായി കെഎസ്‌ആർടിസി. പഴയകാല സ്മരണകള്‍ ഉണർത്തി കെഎസ്‌ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡല്‍ സിറ്റി ബസുകളാണ് നിരത്തില്‍ സജീവമാകുന്നത്.

video
play-sharp-fill

1950-60 കാലഘട്ടത്തില്‍ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡല്‍ ബസുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബസിന്റെ രൂപകല്‍പ്പന.

പുതിയ ബസിന്റെ എൻജിനും ഷാസിയും നിലനിർത്തി ബോഡിയില്‍ പൂർണമായും മാറ്റം വരുത്തിയാണ് പഴയ രൂപം കൊണ്ടുവന്നത്. സൈഡ് കർട്ടനുകളും പഴയ മോഡല്‍ സീറ്റുകളും പഴയ കെഎസ്‌ആർടിസി എംബ്ലവും പുനർനിർമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാപ്പനംകോട് ഡിപ്പോയിലെ എൻജിനിയർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെക്കാനിക്കല്‍ വിഭാഗമാണ് ഈ വിസ്മയത്തിന് പിന്നില്‍. ഫ്ലാഗ്‌ ഓഫും ട്രയല്‍ റണ്ണും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിച്ചു.

ആദ്യഘട്ടത്തില്‍ കിഴക്കേകോട്ട മുതല്‍ പേരൂർക്കട വരെ സാധാരണ സർവീസായാണ് വിന്റേജ് ബസ് ഓടിക്കുന്നത്. ജനങ്ങളുടെ പ്രതികരണം നോക്കി പിന്നീട് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സിനിമാ ഷൂട്ടിങ്ങിനും വിവാഹ ഫോട്ടോ ഷൂട്ടിനും ഒക്കെയായി ബസ് വിട്ടുനല്‍കാനും പദ്ധതിയുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരതയുമായി എത്തുന്ന വിന്റേജ് ആനവണ്ടി യാത്രക്കാർ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.