
കോട്ടയം: ഇന്ത്യൻ സിനിമയുടെ ആരംഭകാലത്ത് പുണ്യപുരാണ ചിത്രങ്ങളായിരുന്നു കൂടുതലും നിർമ്മിക്കപ്പെട്ടിരുന്നത്.
പിന്നീട് ചരിത്ര സിനിമകളുടെ വരവായി. മലയാളത്തിലെ മൂന്നാമത്തെ സിനിമ ‘മാർത്താണ്ഡവർമ്മ’ സി.വി.രാമൻ പിള്ളയുടെ ചരിത്രനോവലിൽ നിന്നാണ് വെള്ളിത്തിരയിലെത്തിയത്.
വേലുത്തമ്പിദളവ, കുഞ്ഞാലിമരക്കാർ,
പഴശ്ശിരാജ തുടങ്ങിയ
വീരശൂരപരാക്രമികളായ ചരിത്ര പുരുഷന്മാരുടെ ജീവിത കഥകൾ പ്രേക്ഷകർ വളരെ ആവേശത്തോടെയാണ്
ആ കാലത്ത് സ്വീകരിച്ചത്.
കുഞ്ചാക്കോ സംവിധാനം ചെയ്ത് കൊട്ടാരക്കര
ശ്രീധരൻനായർ നായകനായി അഭിനയിച്ച “പഴശ്ശിരാജ ” എന്ന ചിത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ
ഭാഗമാണെന്ന് കൂടി അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.
സത്യൻ, നസീർ തുടങ്ങിയ
നായക നടന്മാർ ഈ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും നായകനായ പഴശ്ശിരാജയെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചത് കൊട്ടാരക്കരയ്ക്കാണ്.
ഒരു ചരിത്രപുരുഷന്റെ ഗാംഭീര്യവും ഇടിമുഴക്കം പോലുള്ള ശബ്ദവും വിസ്മയിപ്പിക്കുന്ന അഭിനയ പാടവവും കൈമുതലായുള്ള കൊട്ടാരക്കരയുടെ മുൻപിൽ മറ്റു നടന്മാർ നിഷ്പ്രഭരായി പോയിട്ടുള്ള ചരിത്രമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും ചെമ്മീനിലെ ചെമ്പൻകുഞ്ഞുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം .
പഴശ്ശിരാജ എന്ന ചിത്രത്തിന് വേറേയും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അക്കാലത്ത് മലയാളത്തിലെ മികച്ച സംഗീത സംവിധായകരുടെയെല്ലാം സഹായിയായി പ്രവർത്തിച്ചിരുന്നത് എ .ആർ . രഹ് മാന്റെ പിതാവ് ആർ.കെ.ശേഖറായിരുന്നു.
അദ്ദേഹം സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ച ആദ്യ മലയാള ചിത്രവും പഴശ്ശിരാജയായിരുന്നു .
“ചൊട്ട മുതൽ ചുടല വരെ
ചുമടും താങ്ങി ……”
എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയാണ് 1964-ൽ വെള്ളിത്തിരയിലെത്തിയ പഴശ്ശിരാജ ഇന്നും ഓർമ്മിക്കപ്പെടുന്നത്.
“മുത്തേ വാവാവോ …
(പി സുശീല )
“പാതിരാപ്പൂക്കൾ വാർമുടിക്കെട്ടിൽ … ”
(പി ലീല)
“വില്ലാളികളെ വളർത്തിയ നാട് ..”
( കെ എസ് ജോർജ്ജ് ,പി ലീല ) “പഞ്ചവടിയിൽ പണ്ട് …”
(എസ് ജാനകി )
“അഞ്ജനകുന്നിൽ തിരി പെറുക്കാൻ …. ”
( പി സുശീല )
” സായിപ്പേ സായിപ്പേ …”
(മെഹബൂബ് – പി ലീല )
“കണ്ണു രണ്ടും താമരപ്പൂ …”
(പി സുശീല )
“തെക്ക് തെക്ക് തെക്കനാം
കുന്നിലെ … ‘
(യേശുദാസ് , പി ലീല )
“ചിറകറ്റു വീണൊരു …….
(എ എം രാജാ – എസ് ജാനകി ) “ബാലെ കേൾനീ …”
(ആലപ്പി സുതൻ )
“ജാതി ജാതാനുകമ്പ …”
(പി ലീല)
” ജയ ജയ ഭഗവതി മാതംഗി …”
(യേശുദാസ് ,പി ലീല )
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1964 ആഗസ്റ്റ് 21ന് പുറത്തിറങ്ങിയ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ
60-ാം പിറന്നാൾദിനമാണിന്ന്.
അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത “കേരള വർമ്മ പഴശ്ശിരാജ ” യുടെ പുതിയ പതിപ്പും ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു.
ഇത്തരം ചരിത്രപുരുഷ.ന്മാരുടെ
വീരഗാഥകൾ ഇനിയും മലയാളസിനിമയ്ക്ക് വിഷയമാകട്ടെയെന്ന് ആഗ്രഹിക്കുന്നു