
കോട്ടയം :അപ്രതീക്ഷിതമായി പഴ൦ വിപണിയിൽ ഉണ്ടായ വിലയിടിവിൽ ജില്ലയിലെ കർഷകർ ദുരി തത്തിലായി.
പൈനാപ്പിൾ ,വാഴ കർഷകരെയാണ് വിലയിടിവ് കൂടുതലായി ബാധിച്ചത്. കഴിഞ്ഞ വർഷം നാൽപ്പത് രൂപയ്ക്ക്
മുകളിൽ ഉണ്ടായിരുന്ന പൈനാപ്പിൾ വില ഇരുപതിയഞ്ച് രുപ ആയി ഇടിഞ്ഞു.
കഴിഞ്ഞവർഷ൦ അൻപതുരുപ മുകളിൽ ഉണ്ടായിരുന്ന എത്തപ്പഴം മുപ്പതു രൂപായിൽ താഴെ മാത്രമാണുവില. റോബസ്റ്റായ്ക്കു൦ പുവൻപഴത്തിനു൦ പാളയം കോടനു൦ വില പകുതിയിൽ താഴെയായി . തുടർച്ചയായ മഴയു൦ ജനങ്ങളുടെ പണശേഷിയിലുള്ള കുറവു൦ മൂലം വിപണിയിൽ പഴം കച്ചവടം വലിയ തോതിൽ ഇടിഞ്ഞിരിക്കുകയാണ്.
പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റുകൾ ആയിരുന്ന മഹാരാഷ്ട്ര, ഡൽഹി 1മധ്യപ്രദേശ്, ഗുജറാത്ത് ,രാജസ്ഥാൻ തുടങ്ങിയ സ൦സ്ഥാനങ്ങളിലു൦ വിപണിയിൽ കച്ചവടം പകുതിയിൽ താഴെയായി കുറഞ്ഞു. ഏതാനു൦ ചില സ്വകാര്യ ഫാക്ടറികൾ വലിയ തോതിൽ പൈനാപ്പിൾ വാങ്ങിയതുകൊണ്ടു മാത്രമാണ് വില പത്തുരൂപായിൽ താഴെ പോകാഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ ജനങ്ങളുടെ ജീവിതചിലവ് വലിയ തോതിൽ വർദ്ധിക്കുകയു൦ വരുമാനം കുറയുകയു൦ ചെയ്യുന്നത് പഴ൦ വിപണിയുടെ തകർച്ചക്കു തന്നെ കാരണമാകാമെന്ന്
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ചുണ്ടിക്കാട്ടുന്നു.




