പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂ‌ട്ടറിൽ ഇടിച്ച് യുവതി മരിച്ചു

Spread the love

കണ്ണൂർ : പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂ‌ട്ടറിൽ ഇടിച്ച് യുവതി മരിച്ചു.കടന്നപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്കൂ‌ൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യ കെ.കെ. ഗ്രീഷ്‌മ (38) യാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ 10 മണിയോടെ കണ്ടോത്ത് ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അംഗൻവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി.മധുസൂദനന്റെയും മകളാണ്.

മകൻ: ആരവ് (വിദ്യാർത്ഥി, കരിവെള്ളൂർ സ്കൂ‌ൾ).

സഹോദരൻ: വൈശാഖ് (ബാംഗ്ലൂർ).