മലപ്പുറത്ത് വിവാഹത്തിന് പായസം ഉണ്ടാക്കുന്നതിനിടെ പായസച്ചെമ്പിലേക്ക് വീണു; ചികിത്സയിലിരിക്കെ മധ്യവയസ്കന് ദാരുണാന്ത്യം

Spread the love

മലപ്പുറം: പായസച്ചെമ്പിൽ വീണു പൊള്ളലേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു.  ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മലപ്പുറം പണിക്കോട്ട് പടിയിൽ ദാരുണമായ സംഭവം ഉണ്ടായത്.

video
play-sharp-fill

വിവാഹത്തിന് പായസം ഉണ്ടാക്കുമ്പോൾ അയ്യപ്പൻ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.