
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി കാട്ടാന പടയപ്പ. കുണ്ടള എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു. പടയപ്പ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. തോട്ടം തൊഴിലാളികൾ ആശങ്കയിലാണ്.
ലയങ്ങളുമായി ചേർന്ന് കൃഷി ചെയ്തിരുന്ന വിളകളാണ് പടയപ്പ നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തത്. സ്ഥലത്ത് വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും അറിയിച്ചു . ആർ ആർ ടി സംഘമെത്തി കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


