ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി തീരാനിരിക്കെ അടുത്ത കമ്മീഷൻ ജനുവരിയിൽ ? എട്ടാം ശമ്പള കമ്മീഷന്‍ നിലവില്‍ വരുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങളില്‍ റെക്കോർഡ് വർധനവുണ്ടാകുമെന്ന് പ്രതീക്ഷ; ജീവനക്കാരുടെ കുറഞ്ഞ ശമ്പളം നിലവിലെ 18000 രൂപയില്‍ നിന്ന് 51480 രൂപയായി ഉയരും; പെൻഷൻ 25,740 രൂപയായും ഉയർന്നേക്കാം

Spread the love

ന്യൂഡല്‍ഹി: 2016-ല്‍ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷൻ കാലാവധി 2026 ജനുവരിയില്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യം ശക്തം. സാധാരണ ഗതിയില്‍ രണ്ട് ശമ്പള കമ്മീഷനുകള്‍ക്കിടയില്‍ 10 വർഷത്തെ ഇടവേളയാണ് കേന്ദ്ര സർക്കാർ പിന്തുടരാറുള്ളത്.

ഇത് അനുസരിച്ച്‌ അടുത്തവർഷം ജനുവരി ഒന്നിന് തന്നെ എട്ടാം ശമ്പ കമ്മീഷന്‍ പ്രാബല്യത്തില്‍ വരേണ്ടതാണ്. കമ്മിഷൻ്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കേന്ദ്രം ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തുന്നത്. അടുത്തവർഷം ജനുവരി ഒന്നിന് തന്നെ എട്ടാം ശമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരേണ്ടതാണ്.

2016 ല്‍ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോള്‍ ശമ്പളവും പെന്‍ഷനും കണക്കാകുന്ന ഫിറ്റ്‌മെൻ്റ് ഘടകം 3.68 ആയി ഉയർത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സർക്കാർ ഇത് 2.57 ആയിട്ടാണ് ഉയർത്തിയത്. എട്ടാം ശമ്പള കമ്മീഷന്‍ നിലവില്‍ വരുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങളില്‍ റെക്കോർഡ് രീതിയിലുള്ള വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.57 ഫിറ്റ്‌മെൻ്റ് ഘടകം എന്ന ഈ തീരുമാനത്തോടെയാണ് അതുവരെ ഉണ്ടായിരുന്ന 7000 രൂപയെന്ന കുറഞ്ഞ ശമ്പളം 18000 രൂപയായി ഉയർന്നത്. കുറഞ്ഞ പെന്‍ഷന്‍ തുക 3500 രൂപയില്‍ നിന്ന് 9,000 രൂപയായി ഉയർത്തുകയും ചെയ്തു. അതോടൊപ്പം തന്നെ ഉയർന്ന ശമ്പളം 25,0000 രൂപയായും ഉയർന്ന പെന്‍ഷന്‍ 12,5000 രൂപയായും നിശ്ചയിച്ചിരുന്നു.

എട്ടാം ശമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഫിറ്റ്മെന്റ് ഘടകം കുറഞ്ഞത് 2.86 ആയെങ്കിലും ഉയർത്തുമെന്നാണ് ട്രേഡ് യൂണിയനുകള്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയെങ്കിൽ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം നിലവിലെ 18000 രൂപയില്‍ നിന്ന് 51480 രൂപയായി ഉയരും. പെൻഷന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അത് 9000 രൂപയില്‍ നിന്ന് 25,740 രൂപയായും ഉയർന്നേക്കാം.