പൗരോഹിത്യത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ഫാ.ബിജു കുമ്മനത്തുശേരിയലിനെ വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അനുമോദിച്ചു.

Spread the love

വൈക്കം: പൗരോഹിത്യത്തിൽ 25 വർഷം പൂർത്തിയാക്കിയ ഫാ.ബിജുകുമ്മനത്തുശേരിയലിനെ അനുമോദിച്ചു. വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സിൽവർ ജൂബിലി ആഘോഷ

അനുമോദന യോഗത്തിൽ കൊതവറ സെൻ്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ.ഷിജോ കോനുപറമ്പിൽ അധ്യക്ഷത വഹിച്ചു. എല്ലാവരേയും ഒരുമിച്ചുനിർത്താനും ഏറ്റെടുക്കുന്ന ദൗത്യങ്ങൾ നിശ്ചയദാർഢ്യത്തോടെ വിജയകരമായി

പൂർത്തിയാക്കാനും യത്നിക്കുന്ന ഫാ. ബിജുകുമ്മനത്തുശേരിയലിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് വൈദികരും ജനപ്രതിനിധികളും അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.കെ.ആശ എം എൽ എ ,പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ്, ഫാ.ബിജു കുമ്മനത്തുശേരി, ഫാ.ജെറിൻ, പാരീഷ് പ്രീസ്റ്റ് ഷിജു,സിസ്റ്റർ ഗ്രേസ്മരിയ, ഫാ.റോണി,ഫാ.ജോയി കരിമംപള്ളി , കൊതവറ സെൻ്റ് സേവ്യേഴ്സ്പള്ളി കൈക്കാരൻ

റോബിൻ താഴത്ത്, വൈസ് ചെയർമാൻ ജിസ് പുത്തൻപുര ,സേവ്യർ ചിറ്ററ,വിൽസൻസേവ്യർ കുമ്മനത്തുശേരിൽ, ആൽവിൻഅലക്സ് ജോസ്ന തുടങ്ങിയവർ പ്രസംഗിച്ചു. സിൽവർജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളും വുമൺ വെൽഫെയർ അസോസിയേഷനും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.