play-sharp-fill
പൗരത്വ നിയമം ആരുടേയും പൗരത്വം റദ്ദാക്കില്ല : നരേന്ദ്ര മോദി

പൗരത്വ നിയമം ആരുടേയും പൗരത്വം റദ്ദാക്കില്ല : നരേന്ദ്ര മോദി

സ്വന്തം ലേഖിക

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരെ ബാധിക്കില്ലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അദ്ദേഹം ബേലുർ മഠത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യത് സംസാരിക്കുകയേയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമം ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് പൗരത്വം കൊടുക്കാനാണ് എന്നാൽ ഇതുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ വലിയ തെറ്റിധാരണയുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിചേർത്തു.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് യുവാക്കൾക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ടെന്ന് അറിയാം.

ചിലർ തങ്ങൾക്ക് ചുറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിച്ചു മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.അവരുടെ തെറ്റിദ്ധാരണ നീക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.