പാട്ടുപാടാൻ കഴിവുണ്ടോ ! കുമരകം കലാഭവൻ ക്ഷണിക്കുന്നു: പാട്ടു കൂട്ടം ഞായറാഴ്ച്ച 3-ന് കുമരകം പഞ്ചാ. സാംസ്കാരിക നിലയത്തിൽ

Spread the love

സ്വന്തം ലേഖകൻ
കുമരകം : പാട്ടുപാടാൻ കഴിവുണ്ടോ. എങ്കിൽ നിങ്ങൾ കുമരകത്തേക്ക് വരിക.
കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ പാട്ടുപാടാൻ അവസരമൊരുക്കുന്നു.

കലാഭവന്റെ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സി.ജെ ചാണ്ടി മെമ്മോറിയൽ ഗ്രന്ഥശാല, കുമരകം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഗായകരെ പ്രോത്സാഹിപ്പിക്കുന്ന പാട്ട് കൂട്ടായ്മ.

ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് പാട്ട് കൂട്ടം സംഗീത കൂട്ടായ്മ സംഘടിപ്പിക്കും. ഏവരേയും സംഘാടകർ പാട്ടു കൂട്ടത്തിലേക്ക് സ്വാഗതം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group