video
play-sharp-fill

പട്ടികവർഗ കോളനിക്ക് പട്ടയം കിട്ടാൻ വെക്കത്ത് സത്യഗ്രഹം 31 ദിവസംപിന്നിട്ടു: എന്നിട്ടും അധികൃതർ അനങ്ങുന്നില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.സി.തോമസ് സമര പന്തലിൽഎത്തി.

പട്ടികവർഗ കോളനിക്ക് പട്ടയം കിട്ടാൻ വെക്കത്ത് സത്യഗ്രഹം 31 ദിവസംപിന്നിട്ടു: എന്നിട്ടും അധികൃതർ അനങ്ങുന്നില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.സി.തോമസ് സമര പന്തലിൽഎത്തി.

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: ചെമ്മനത്തു കര പട്ടിക വർഗ കോളനി നിവാസികൾക്ക് പട്ടയം നൽകന്നമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിവരുന്ന സത്യഗ്രഹം 31 ദിവസം കടന്നു. ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് ഒരുറപ്പും കിട്ടാത്തതിനാൽ സമരം തുടരുകയാണ്.

ആദിവാസി ഭൂ അവകാശസമിതിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് സമരപ്പന്തൽ സന്ദർശിച്ചു.
വൈക്കം ചെമ്മനത്തുകര ഐ എച്ച് ഡി പി പട്ടികവർഗ കോളനി നിവാസികളുടെ കിടപ്പാടത്തിന് പട്ടയം ലഭിക്കുന്നതിന് വേണ്ടിയാണ് സത്യഗ്രഹ സമരം.

ഐ എച്ച് ഡി പി കോളനി നിവാസികളുടെ പട്ടയ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്രമിക്കുമെന്ന് സമരസമിതിക്ക് അദ്ദേഹം ഉറപ്പുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group