തെരുവ് നായ ഉപദ്രവിച്ചാൽ നഷ്ടപരിഹാരം കിട്ടും: അപേക്ഷ നൽകേണ്ടത് എങ്ങനെ ? എന്തൊക്കെ രേഖകൾ വേണം: അറിയാം കൂടുതൽ വിവരങ്ങൾ

Spread the love

കോട്ടയം: തെരുവ് നായ ഉപദ്രവിച്ചാൽ നഷ്ടപരിഹാരം കിട്ടും. എങ്ങനെയെന്ന് അറിയാം. തെരുവ് നായ കടിക്കുകയോ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്തത് മൂലം നമ്മളുടെ ശരീരത്തിനോ വസ്ത്രത്തിനോ വാഹനത്തിനോ വളർത്തു മൃഗങ്ങൾക്കോ ക്ഷതം സംഭവിക്കാൻ ഇടയായി എന്നാൽ, ഇതോടൊപ്പം

video
play-sharp-fill

കൊടുത്തിരിക്കുന്ന പ്രകാരം പരാതി എഴുതി തയ്യാറാക്കി അതിൽ പറയുന്ന രേഖകളുടെ പകർപ്പ് സഹിതം മുട്ടമ്പലം മലങ്കര ക്വാർട്ടേഴ്സിന് സമീപമുള്ള കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് നൽകുന്ന പക്ഷം അവിടെ നിന്നും നഷ്ടപരിഹാരത്തുക അനുവദിച്ച് നൽകുന്നതാണ്.

അപ്രകാരം അപകടം സംഭവിച്ചാൽ എത്രയും വേഗം കോട്ടയം മുനിസിപ്പാലിറ്റി ഓഫീസിൽ എത്തി ഇപ്രകാരം സംഭവിച്ച വിവരം അവിടെ എഴുതി അറിയിച്ച് രസീത് വാങ്ങേണ്ടതും, ആ രസീത് കൂടി പരാതിയോടൊപ്പം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ നൽകേണ്ടതും ആകുന്നു.
( പരാതിയുടെ മാതൃകയും മറ്റു വിവരങ്ങളും ഇതോടൊപ്പം നൽകുന്നു )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

From :

പേര് : ( ഫോൺ: )
വിലാസം :
പിൻ കോഡ്:

To,
സെക്രട്ടറി,
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി

Sir,

എന്നെ ദിവസം കോട്ടയം മുനിസിപ്പൽ വാർഡ് നം: ……. പരിധിയിൽ സ്ഥലത്തു വച്ച തെരുവ് നായ ഓടിച്ചിട്ട് ഇരുചക്ര വാഹനത്തിൽ നിന്ന് വീണു അപകടം സംഭവിക്കുകയും / കടിക്കുകയും മാരകമായി മുറിവേൽപ്പിക്കുകയും / വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു. ആയതിനാൽ എനിക്ക് ശാരീരികമായും മാനസികമായും സാമ്പത്തികമായും വളരെ കഷ്ട നഷ്ടങ്ങൾ സംഭവിച്ചു .

ആംബുലൻസ് വാഹന ചിലവ് :

ആശുപത്രി ചിലവ്

വാക്‌സിൻ ചെലവ്

മരുന്ന് ചെലവ്

ജോലിക്ക് പോകാൻ സാധിക്കാത്തതിൽ വരുമാന നഷ്ടം

മാനസിക ബുദ്ധിമുട്ട് :

ശാരീരിക ബുദ്ധിമുട്ടുകൾ ;

വാഹനത്തിനു സംഭവിച്ച നഷ്ടം :

വളർത്തു മൃഗങ്ങളുടെ നഷ്ടം :

അകെ രൂപ യും നാളിതു വരെയുള്ള പലിശയും അനുവദിച്ചു നൽകണം എന്ന് അപേക്ഷിക്കുന്നു.

ഉള്ളടക്കങ്ങൾ :

1. പോലീസ് റിപ്പോർട്ട്

2.. മെഡിക്കൽ റിപ്പോർട്ട് , wound certificate

3. മരുന്ന് ബില്ലുകൾ (ഒറിജിനൽ, മൂന്ന് കോപ്പി )

4 .ആശുപത്രി ബില്ല്

5 . ആംബുലൻസ്, വാഹന ബില്ല്

6 . ആന്റി റാബീസ് വാക്‌സിൻ സർട്ടിഫിക്കറ്റ്

7 . പഞ്ചായത്തിൽ നഷ്ടപരിഹാരത്തിന് നൽകിയ അപേക്ഷയുടെ കോപ്പി , കൈപ്പറ്റു രസീത്.

8 . ദിവസ വരുമാന സർട്ടിഫിക്കറ്റ്

9. ബാങ്ക് പാസ് ബുക്ക് പേജ്

10. വാഹനത്തിനു സംഭവിച്ച നഷ്ടത്തിന്റെ ബില്ല്

11. വളർത്തു മൃഗങ്ങളുടെ നഷ്ടം സംബന്ധിച്ച പോലീസ് / മൃഗ സംരക്ഷണ വകുപ്പ് റിപ്പോർട്ട്

 

സ്ഥലം : ഒപ്പ് :
തിയതി : പേര് :

( തയ്യാറാക്കിയത്:
അഡ്വ. റോബിൻ എബ്രഹാം)