
പട്ടാമ്പിയിൽ കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരമായി തുടരുന്നു
സ്വന്തം ലേഖകൻ
പാലക്കാട്: പട്ടാമ്പി കിഴായൂരില്‍ ഭാര്യയേയും മകളെയും അമ്മയെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പട്ടാമ്ബി കീഴായൂര്‍ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്.തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സജീവിന്റെ നില ഗുരുതരമായി തുടരുകയാണ്.
സജീവിന്റെ ആക്രമണത്തില്‍ അമ്മ സരോജിനി, ഭാര്യ ആതിര, എട്ട് വയസുള്ള മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നുപേരും അപകടനില തരണം ചെയ്‌തെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജീവന്‍ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു.സജീവന്‍ കുടുംബാംഗങ്ങളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
Third Eye News Live
0