
സ്വന്തം ലേഖകൻ
പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പത്തു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഭാരതപ്പുഴയിലെ പട്ടാമ്പി തൃത്താല കരിമ്പനക്കടവ് പരിസരത്താണ് മൃതദേഹം കണ്ടത്. രു കാലിന്റെ മുട്ടുവരെ പൂർണമായും ഇല്ലാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. മുഖം വികൃതമാണ്. പൂർണ്ണമായും അഴുകിയ നിലയിൽ ആയിരുന്നു. പുഴയോരത്ത് കന്നുകാലികളെ മേയ്ക്കാനായി സ്ഥിരം എത്താറുള്ളവരാണ് മൃതദേഹം പുഴയിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്.
തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് പോലീസും പട്ടാമ്പിയിൽ നിന്ന് അഗ്നിശമനസേന സംഘവും സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒസമീപ ദിവസങ്ങളിൽ സ്റ്റേഷൻ പരിധിയിലോ സമീപം സ്റ്റേഷനുകളിലോ കാണാതായവരെ കുറിച്ച് പോലീസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ സമീപത്തു നിന്നും ആരെയും കാണാതായിട്ടില്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.