play-sharp-fill
സൈന്യത്തിലെ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി

സൈന്യത്തിലെ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി

ബറേലി: സൈന്യത്തിലെ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ജയിലില്‍ കഴിയുന്ന ബന്ധുക്കളെ പുറത്തിറക്കാൻ സഹായിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. സൈനിക യൂണിഫോമും മറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ നേരം സംസാരിച്ചപ്പോള്‍ കള്ളി വെളിച്ചത്തായി.

രവി കുമാർ എന്ന യുവാവാണ് ബറേലിയിലെ ഷാജഹാൻപൂർ സ്വദേശിയായ ചന്ദൻ പാല്‍ എന്നയാളെ തേടി വീട്ടിലെത്തിയത്. സൈനിക യൂണിഫോമിലായിരുന്നു വരവ്. ചന്ദൻ പാലിന്റെ രണ്ട് ബന്ധുക്കള്‍ ഒരു കൊലപാതക കേസില്‍ പിലിബിത്ത് ജയിലില്‍ കഴിയുന്നുണ്ട്. വീട്ടിലെത്തിയ രവി കുമാർ, താൻ സൈന്യത്തില്‍ ക്യാപ്റ്റനാണെന്നും ജയിലില്‍ കഴിയുന്ന ബന്ധുക്കളെ പുറത്തിറക്കാൻ സഹായിക്കാമെന്നും അറിയിച്ചു. പക്ഷേ പകരം 50,000 രൂപ നല്‍കണമെന്നായിരുന്നു ഡിമാൻഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രവിയുടെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ അനുഭവപ്പെട്ടതോടെ ചന്ദന് സംശയമായി. ഇയാള്‍ പൊലീസിന് വിവരം കൈമാറി. തിക്രി ചെക് പോയിന്റില്‍ വെച്ച്‌ പൊലീസ് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.

സൈന്യത്തെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഇയാള്‍ക്ക് അറിയില്ലെന്ന് സംസാരത്തില്‍ തന്നെ പൊലീസുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ വിശദമായ ചോദ്യം ചെയ്യലായി. ഇതോടെയാണ് താൻ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ സമ്മതിച്ചത്.

പരിശോധനയില്‍ മോട്ടോർ സൈക്കിളിനും മൊബൈല്‍ ഫോണിനും പുറമെ നരേഷ് കുമാർ എന്നയാളുടെ പേരിലുള്ള ആർമി ക്യാന്റീൻ സ്മാർട്ട് കാർഡ്, സൈനിക യൂണിഫോമിന്റെ ഭാഗമായ ബെല്‍റ്റ്, ബൂട്ടുകള്‍, പദവി മുദ്രകള്‍ എന്നിവയും കണ്ടെടുത്തു.

ബറേലിയില്‍ ജാട്ട് റെജിമെന്റിലെ ഒരു സൈനിക ഉദ്യോഗസ്ഥന്റെ പാചകക്കാരനായി താൻ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ടെന്നും അപ്പോഴാണ് സൈന്യത്തിന്റെ ചില വിവരങ്ങള്‍ മനസിലാക്കിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.