
പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് മുടങ്ങി: എ.പി.ഡി.എഫ് നേതൃത്വത്തിൽ ജൂലൈ 31-ന് രാജ് ഭവൻ മാർച്ച്
കോട്ടയം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് മുടങ്ങിയ വിഷയത്തിൽ അംബദ്കർ പ്രോഗ്രസീവ് സെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ് )ജൂലൈ 31-ന് രാജ് ഭവൻ മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജു വി.ജോസഫ് അറിയിച്ചു.
ഇ- ഗ്രാന്റ് ലഭിക്കുവാനുള്ള പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ അർഹത കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയാക്കിയ കേന്ദ്ര സർക്കാരിന്റെ നിബന്ധന ആദ്യമായി കേരളം സംസ്ഥാന നിയമ സഭയിൽ സർക്കാർ തന്നെ അംഗീകരിച്ചു. ഈ വിഷയം ആദ്യമായി ചൂണ്ടിക്കാട്ടിയത് എ പി ഡി എഫ് ആണ്.
ഈ നിബന്ധന പട്ടിക വിഭാഗ താല്പര്യങ്ങളെ ഹനിക്കുമെന്നും ആയതു ഇന്ത്യൻ ഭരണ ഘടനാ വിരുദ്ധമാണെന്നും ആയതിനാൽ പ്രസ്തുത നിബന്ധന റദ്ദാക്കുവാൻ കേന്ദ്ര സർക്കാരിനും , ആ നിബന്ധന റദ്ദാക്കിക്കുവാൻ കേരളാ സർക്കാർ കേന്ദ്ര സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് എ പി ഡി എഫ് അനവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനായി എ പി ഡി എഫ് രണ്ടു പ്രത്യക്ഷ സമരംഗങ്ങളും നടത്തി.. അതിന്റെ അടുത്ത പടിയായിട്ടാണ് 2024 ജൂലൈ 31 നു എ പി ഡി എഫ് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്.
കേരളാ നിയമ സഭയിൽ സർക്കാർ ഈ പ്രശ്നത്തിന്മേൽ നൽകിയ മറ്റു മറുപടികളെല്ലാം പ്രായോഗിക തടസ്സങ്ങളെ സംബന്ധിച്ചാണ്. അവയെല്ലാം തന്നെ വെള്ളത്തിൽ വരയ്ക്കുന്ന വരയ്ക്കു സമമായതുകൊണ്ടു പ്രത്യേക ചർച്ച അർഹിക്കുന്നതല്ലന്ന് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇ -ഗ്രാന്റിന്റെ അർഹതയ്ക്കുള്ള സാമ്പത്തിക മാനദണ്ഡം റദ്ദാക്കുക, ഗ്രാന്റ് വിതരണ രീതി തിരുത്തുക, വിദ്യാർത്ഥികളുടെ പക്കൽ നിന്ന് അനധികൃതമായി ഫീസ് വാങ്ങുന്നത് നിർത്തലാക്കുക എന്ന പ്രധാന ആവശ്യങ്ങളാണ് രാജ് ഭവൻ മാർച്ചിൽ എ പി ഡി എഫ് ഉയർത്തുന്നത്.