
സ്വന്തം ലേഖകൻ
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൂനൂർ സ്വദേശി പത്മനാഭൻ (51) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ആറാം വാർഡിലെ ശുചിമുറിയിലേക്കുള്ള ഇടനാഴിയിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഹുക്കിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനാപകടത്തിൽ പരിക്കേറ്റ ഇയാളെ കഴിഞ്ഞ 10നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് വർഷമായി ഇയാൾ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.