ജയിലിൽ പോയാൽ ചപ്പാത്തിയും മട്ടനും കഴിച്ച് ലാവിഷായി കഴിയാം; ജയിലിൽ പോകാനായി ആശുപത്രിയുടെ ഗ്ലാസ് രോഗി അടിച്ച് തകർത്തു

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ജയിലില്‍ പോകാന്‍ വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്കിലുള്ള ജനലിന്‍റെ ഗ്ലാസ് അടിച്ച് തകര്‍ത്ത് രോഗി.

അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം കാട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗ്രഹം പോലെ സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

തന്നെ ജയിലിലേക്ക് മാറ്റണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവില്‍ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച്‌ അക്രമാസക്തനാകുകയും പിന്നാലെ പൊലീസ് എത്തി കൊണ്ടുപോകുകയും ഉപദേശിച്ച്‌ വിടുകയുമായിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്പുവടിയുമായി എത്തിയ നിഷാദ് ആശുപത്രിയില്‍ പാരാക്രമം നടത്തുകയായിരുന്നു.

ജീവനക്കാര്‍ക്ക് നേരെയും രോഗികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ട നിഷാദ് ഒ.പിയിലെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ അരമണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.