
പൊതു ശൗചാലയത്തിനടുത്തെത്തിയപ്പോള്‍ കുട്ടിയുടെ നിലവിളി കേട്ടു: വാതില്‍ തള്ളിതുറന്നപ്പോള്‍ കുട്ടിയുടെ അമ്മ കണ്ടത് പ്രതി വിവസ്ത്രനായി മകളെ ഉപദ്രവിക്കുന്നതാണ്: പിന്നെ സംഭവിച്ചത് ഇങ്ങനെ
ചണ്ഡിഗഡ്: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി സ്ഥിരം പോകുന്ന ശൗചാലയത്തില്‍ വെച്ചാണ് അതിക്രമത്തിന് ഇരയായത്.
മകള്‍ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ശൗചാലയത്തില്‍ പോവുകയായിയിരുന്നു. ഏറെ നേരം
കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് ഒടുവില്‍ അമ്മ അന്വേഷിച്ചു പോകുമ്പോള്‍ ആയിരിന്നു. അതിക്രമം പുറം ലോകം അറിയുന്നത്. മകളെ ഉപദ്രവിക്കുന്നത് കണ്ട മാതാവ് ഉടനെ തന്നെ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ പിടിച്ച് പൊതിരെ തല്ലിയ ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.
പത്തുവയസ്സുകാരിയെ പൊതു ശൗചാലയത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു. ഛണ്ഡിഗഡിലെ മൗലി ജാഗ്രണിലാണ് ക്രൂരമായ അതിക്രമം നടന്നത്. സംഭവത്തില്‍ 28 വയസുകാരനായ ധന്‍രാജ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ബുധന്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. പോലീസെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനടുത്തുള്ള പൊതുശൗചാലയത്തില്‍ വെച്ചാണ് പത്തുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെട്ടന്ന് തിരിച്ചെത്താം എന്നു പറഞ്ഞു പോയ കുട്ടി എത്താന്‍ വൈകിയപ്പോള്‍ അമ്മ തിരഞ്ഞു ചെന്നു. പൊതു ശൗചാലയത്തിനടുത്തെത്തിയപ്പോള്‍ കുട്ടിയുടെ നിലവിളി കേട്ടു. വാതില്‍ തള്ളിതുറന്നപ്പോള്‍ കുട്ടിയുടെ അമ്മ കണ്ടത് പ്രതി വിവസ്ത്രനായി മകളെ ഉപദ്രവിക്കുന്നതാണ്.
അമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസില്‍ വിവരം അറിയിച്ചു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ച് ലക്കുകെട്ട
നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.