
വൈക്കം : കൈകൾ ബന്ധിച്ചുവേമ്പനാട്ടുകായലി 4.05 കിലോമീറ്റർ നീന്തിക്കയറി 10 വയസുകാരി. വൈക്കം ടിവിപുരം മണ്ണത്താനം വൈശാലിയിൽ വിശാൽ സേതുലക്ഷ്മി ദമ്പതികളുടെ മകളും വൈക്കം വാർവിൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ വൈശാലി യാണ് കായൽ നീന്തി കീഴടക്കിയത്.
ആലപ്പുഴ ചേർത്തല കാര്യത്തുകടവ് മുതൽ കോട്ടയം വൈക്കം കായലോര ബീച്ച് വരെ ഉള്ള 4.05 കിലോമീറ്റർ ദൂരമാണ് ഈ കൊച്ചു മിടുക്കി നീന്തികയറിയത്. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്.സുധീഷ് നീന്തൽ ഫ്ലാഗോഫ് ചെയ്തു. രാവിലെ7.59ന് ചേർത്തല കര്യത്ത് കടവിൽ നിന്നും ആരംഭിച്ച നീന്തൽ 9.53 ന് വൈക്കം ബീച്ചിൽ എത്തിച്ചേർന്നു.
ഒരു മണിക്കൂർ 53 മിനിറ്റ് കൊണ്ട് നീന്തൽ പൂർത്തിയാക്കിയാണ് വൈശാലി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. വൈക്കം കായലോര ബീച്ചിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ സി.കെ.ആശ എം എൽ എ വൈശാലിയുടെ കൈകളിലെ കെട്ടഴിച്ചു. ഉദയനാപുരം ശ്രീമുരുക സ്വിമ്മിംഗ് ക്ലബ്ബിൽ റിട്ടയേർഡ് ഫയർഫോഴ്സ് ഓഫീസർ ടി. ഷാജികുമാറിന്റെ ശിഷ്യണത്തിലാണ് വൈശാലി നീന്തൽ അഭ്യസനം തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ നീന്തൽ പരിശീലകൻ ബിജുതങ്കപ്പൻ്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴആറ്റിൽ നീന്തി ദീർഘദൂരം നീന്താൻ പ്രാപ്തയായാണ് കായലിൽ നീന്തിയത്.വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര സീരിയൽ നടൻ കൃഷ്ണപ്രസാദ്, ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി, ടി വിപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻആന്റണി, .ഫയർസ്റ്റേഷൻ ഓഫീസർ കെ.എസ്.ബിജു, എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് പി. വി.ബിനേഷ്, സി പി എം ഏരിയ സെക്രട്ടറി പി.ശശിധരൻ, ജയ്ജോൺ, വാർവിൻ സ്കൂൾ പ്രിൻസിപ്പൽ രാജേഷ്. എം. നായർ ,ടി.ഷാജികുമാർ, എ.പി. അൻസൽ തുടങ്ങിയവർ സംബന്ധിച്ചു. അനുമോദന പ്രസംഗം നടത്തി. വൈശാലിയുടെ റെക്കോർഡ് നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ വൈക്കം കായലോര ബീച്ചിൽ നൂറുകണക്കിനാളുകളാണ് എത്തിയത്.