video
play-sharp-fill

പത്തനംതിട്ട വെട്ടൂരിൽ നിന്ന് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പത്തനംതിട്ട വെട്ടൂരിൽ നിന്ന് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോന്നി വെട്ടൂരിൽ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. കോന്നി വെട്ടൂർ സ്വദേശി അജേഷ് ബാബുവിനെയാണ് കഴിഞ്ഞദിവസം വീട്ടിൽ നിന്ന് വിളിച്ചിറക്കി അജേഷിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സിൽവർ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് കാണാതായ അജേഷിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മലയാലപ്പുഴയിൽ നിന്ന് പാല വഴി തൃശ്ശൂർ ഭാഗത്തേക്കാണ് വാഹനം പോയത്. തട്ടികൊണ്ട് പോകാനുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന അജേഷിനെ ഇവർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു.

സംഘർഷത്തിനിടയിൽ അമ്മ താഴെ വീണു. അച്ഛൻ ഉണ്ണികൃഷ്ണൻ ആക്രമി സംഘമെത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ല്കൊണ്ട് കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടി തകർന്നിട്ടുണ്ട്.

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാപ്പുഴ എസ്എച്ച്ഒ വിജയന്റെ നേതൃത്വലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അജേഷ്കുമാറിന്റെ ഫോൺ നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്.