
സ്വന്തം ലേഖിക
കൊച്ചി: ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന സിജു വില്‍സണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍. സിനിമ വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് എന്നും, പത്തൊമ്പതാം നൂറ്റാണ്ടിലൂടെ ചരിത്രകാരന്‍മാര്‍ തമസ്കരിച്ച ആ വീര ചേകവരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി കെ രാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ചരിത്രകാരന്‍മാര്‍ അര്‍ഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത
വീര നായകനാണ് ആദ്യത്തെ കേരളീയ നവോത്ഥാന നായകന്‍
ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ്
ആ ധീര പോരാളി നടത്തിയത്.
ചരിത്രകാരന്‍മാര്‍ തമസ്കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ ജനകീയ ചലച്ചിത്രകാരന്‍ ശ്രീ. വിനയന്‍. കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേര്‍ത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുള്‍പ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയന്‍ അവതരിപ്പിച്ചിരിക്കുന്നു.
ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീ.വിനയൻ്റെ മാതൃകാപരവും
ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ.
ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരന്‍,
ഏറെ പ്രിയങ്കരനായ വിനയേട്ടനും ഈ ചരിത്രദൗത്യത്തിൻ്റെ ഭാഗമായ ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദനങ്ങള്‍.