
കോട്ടയം: പത്മഭൂഷൻ പ്രൊഫ. ഡോ. എം.വി. പൈലി അനുസ്മരണവും ഉന്നതവിദ്യാഭ്യാസ സെമിനാറും കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.
ബി.സി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ബസേലിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഇ. ജോൺ മാത്യു, ഷെവലിയാർ അഡ്വ ജോയി ജോസഫ് കൊടിയന്തറ, ഡോ. എ. പി. തോമസ് എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ. എം.വി. പൈലി ഫോറം ഡയറക്ടർ ഡോ. എം. എം. മാത്യു സ്വാഗതവും, ഫോറം സെക്രട്ടറി സാൽവിൻ കൊടിയന്തറ നന്ദിയും രേഖപ്പെടുത്തി. നിയമരംഗത്ത് അഭിഭാഷകനായി 65 വർഷം പൂർത്തികരിച്ച കേരളത്തിലെ ആദ്യത്തെ ലീഗൽ ഫേം
ആയ ജോസഫ് ആൻ്റ് മർക്കോസിൻ്റെ സീനിയർ പാർട്ട്നർ ഷെവലിയാർ അഡ്വ. ജോയി ജോസഫ് കൊടിയന്തറയെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് എം.വി. പൈലി എക്സലൻസ് അവാർഡ് ദാനവും എൻഡോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.



