video
play-sharp-fill

വിശ്വാസികളെ വഞ്ചിച്ചാൽ ആർഎസ്എസിനെതിരെ നാമജപ സമരം സംഘടിപ്പിക്കും:-പത്മ പിള്ള

വിശ്വാസികളെ വഞ്ചിച്ചാൽ ആർഎസ്എസിനെതിരെ നാമജപ സമരം സംഘടിപ്പിക്കും:-പത്മ പിള്ള

Spread the love

സ്വന്തംലേഖിക

കൊച്ചി: വിശ്വാസികളെ വഞ്ചിച്ചാൽ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുക്കുന്ന ആർഎസ്എസിനെതിരെ പരോക്ഷ വിമർശനമായാണ് പത്മ പിള്ളയുടെ പ്രതികരണം. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാൽ ആർഎസ്എസിനെതിരെ സമരം ചെയ്യുമോ എന്ന ചോദ്യത്തിന് അയ്യപ്പ ആചാരത്തിനെതിരെ നിൽക്കുന്ന ആർക്കെതിരെയും നാമജപ സമരം നടത്തുമെന്ന് പത്മപിള്ള വ്യക്തമാക്കി. കൊടിയുടെ കളറോ പാർട്ടിയുടെ കളറോ ചിഹ്നമോ നോക്കിയല്ല ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തത്. കേരളത്തിലെ അമ്മാർക്ക് ഒരു നാമജപത്തിന് ഇറങ്ങാൻ ഇനിയും മടിയില്ല.ആർഎസ്എസ് മറുപക്ഷത്ത് നിന്നാലും സമരം നടത്തും. ഞങ്ങളുടെ പ്രക്ഷോഭം കഴിഞ്ഞു എന്നൊരു ഇമ്ബ്രഷൻ നൽകാൻ സമയമായിട്ടില്ല. ഒരു ചതി സംഭവിച്ചാൽ, നിലപാടിൽ നിന്ന് ആരെങ്കിലും പുറകോട്ട് പോയാൽ വീണ്ടും പ്രക്ഷോഭം തുടങ്ങും. ആർഎസ്എസിലെ ചില വ്യക്തികളുടെ തീരുമാനം സംഘടനയുടേതല്ലെന്നും പത്മ പിള്ള പറഞ്ഞു.