play-sharp-fill
ജൈവ വൈവിധ്യം നിറഞ്ഞ പാതിരാമണലിലേക്ക് പഠനയാത്ര: സ്പെഷ്യൽ ബോട്ട് സർവ്വീസ് ആരംഭിച്ചു; മുഹമ്മ സ്റ്റേഷനിൽ നിന്നാണ് പാതിരാമണൽ സർവിസ് നടത്തുന്നത്

ജൈവ വൈവിധ്യം നിറഞ്ഞ പാതിരാമണലിലേക്ക് പഠനയാത്ര: സ്പെഷ്യൽ ബോട്ട് സർവ്വീസ് ആരംഭിച്ചു; മുഹമ്മ സ്റ്റേഷനിൽ നിന്നാണ് പാതിരാമണൽ സർവിസ് നടത്തുന്നത്

മുഹമ്മ: വേമ്പനാട് കായലിലെ ദ്വീപായ പാതിരാമണലിലെ ജൈവ വൈവിധ്യം പഠന വിധേയമാക്കുന്നവർക്കായി സ്പെഷ്യൻ ബോട്ട് സർവിസ് ..
സംസ്ഥാന ജലഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നാണ് ബോട്ട് സർവിസ് .

ആലപ്പുഴ തത്തംപ്പള്ളി സെൻറ്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പാതിരാമണൽ സന്ദർശിച്ചു.. ജൈവ വൈവിധ്യ പഠന പ്രൊജക്റ്റിൽ 10 വിദ്യാർത്ഥികളും, അദ്ധ്യാപകരായ കുര്യാച്ചൻ കെ. ജോർജ്ജ്, അനില തോമസ്, റിൻസി വർഗ്ഗീസ് , എന്നിവരും പങ്കെടുത്തു.

ജല ഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നുള്ള പാതിരാമണൽ സർവ്വീസിനെ കുറിച്ച് പത്ര നവമാധ്യമങ്ങളിലൂടെ അറിഞ്ഞതിൻ പ്രകാരം സ്കൂൾ അധികാരികൾ മുഹമ്മ സ്റ്റേഷനിൽ വിളിച്ച് ബുക്ക് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർക്കാർ സംവിധാനമായ വാട്ടർ ട്രാൻസ്പേർട്ടിൻ്റെ പാതിരാമണൽ സർവ്വീസിനെയും, മുഹമ്മ സ്റ്റേഷൻ മാസ്റ്ററെയും സ്പെഷ്യൽ സർവ്വീസ് ജീവനക്കാരായ സ്രാങ്ക് ആദർശ് സി റ്റി ,

വിനോദ് എസ് എന്നിവർക്ക് നന്ദിയും, അഭിനന്ദനങ്ങളും അറിയിച്ച് വിദ്യാർഥികൾ മടങ്ങി.ആലപ്പുഴ കോട്ടയം ജില്ലകളിലെ ധാരാളം സ്കൂളുകളും കോളേജ്കളും പാതിരാമണൽ ബോട്ട്

സർവീസ് ബുക്ക്‌ ചെയ്യുന്നതിനാൽ ഒരേസമയം ഒന്നിലധികം വിദ്യലയങ്ങളിലെ കുട്ടികളെ കൊണ്ട് പോകാൻ സാധിക്കാത്തതിനാൽ മുൻകൂട്ടി ബുക്ക്‌ ചെയ്ത്‌ മാത്രമേ സ്കൂൾ അധികൃതർ എത്താവു എന്ന് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്‌ ഖാൻ അറിയിച്ചു.