പതിറാറുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ ചതിക്കുഴികളോ? കൊറിയൻ സുഹൃത്തിന്റെ പേരിൽ ആരെങ്കിലും കെണിയിൽപ്പെടുത്തിയതായും സംശയം: ഫോൺ തുറക്കുന്നതോടെ സത്യം പുറത്താകും.

Spread the love

കൊച്ചി: തിരുവാങ്കുളത്തെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 16-കാരി ആദിത്യയുടെ മരണത്തില്‍ ദുരൂഹതയേറുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ‘കൊറിയന്‍ സുഹൃത്തിന്റെ’ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതോടെ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ചതിക്കുഴികളുണ്ടോ എന്ന ഗൗരവകരമായ അന്വേഷണത്തിലാണ് ചോറ്റാനിക്കര പോലീസ്.

video
play-sharp-fill

സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ കൊറിയന്‍ സുഹൃത്ത് ഒരാഴ്ച മുന്‍പ് ഒരപകടത്തില്‍ മരിച്ചുവെന്നും ആ ദുഃഖം താങ്ങാന്‍ വയ്യാത്തതിനാലാണ് താന്‍ മരിക്കുന്നതെന്നും ആദിത്യ കുറിച്ചിട്ടുണ്ട്.

കുട്ടിയുടെ ബാഗിലെ നോട്ട്ബുക്കില്‍ നിന്ന് ഇംഗ്ലീഷില്‍ എഴുതിയ മൂന്ന് പേജുള്ള കുറിപ്പാണ് ലഭിച്ചത്. ഇതിന് പുറമെ പുസ്തകത്തില്‍ കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഈ സുഹൃത്തിനെ പരിചയപ്പെട്ടതെന്നാണ് കുറിപ്പില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറിയന്‍ സുഹൃത്ത് എന്ന പേരില്‍ മറ്റാരെങ്കിലും വ്യാജ പ്രൊഫൈലിലൂടെ ആദിത്യയെ കബളിപ്പിച്ചിരുന്നോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടോ അതോ ആരെങ്കിലും കുട്ടിയെ മാനസികമായി കെണിയില്‍പ്പെടുത്തിയതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

ആദിത്യയുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ ലോക്ക് ചെയ്ത നിലയിലാണ്. ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വിശദമായ സൈബര്‍ പരിശോധന നടത്തുന്നതോടെ ഇന്‍സ്റ്റഗ്രാം വഴി ആദിത്യ ആരുമായാണ് ആശയവിനിമയം നടത്തിയിരുന്നതെന്ന് വ്യക്തമാകും.