5 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു : പിന്നാലെ പതിമൂന്നുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

Spread the love

ബംഗളൂരു: കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

video
play-sharp-fill

ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ട്യൂഷന്‍ ക്ലാസിനായി വീട്ടില്‍ നിന്ന് പോയ കുട്ടിയെ അരെക്കെരെ 80 ഫീറ്റ് റോഡില്‍ നിന്ന് കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ പിതാവ് ജെ സി അചിതും ഭാര്യയും പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ട്യൂഷന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു.

പിന്നാലെ, അരെക്കെരെ ഫാമിലി പാര്‍ക്കിന് സമീപം നിന്ന് നിശ്ചിതിന്റെ സൈക്കിള്‍ ലഭിച്ചു. കൂടാതെ, മകനെ തിരികെ നല്‍കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോളും ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹുളിമാവ് പോലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയല്‍ ചെയ്തു. വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്