play-sharp-fill
വീടുകളില്‍ ബാംബു കര്‍ട്ടന്‍ ഇട്ടുനല്‍കി തട്ടിപ്പ്; മൂന്നംഗ സംഘത്തെ പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.

വീടുകളില്‍ ബാംബു കര്‍ട്ടന്‍ ഇട്ടുനല്‍കി തട്ടിപ്പ്; മൂന്നംഗ സംഘത്തെ പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.

 

 

പത്തനംതിട്ട : ബാംബു കര്‍ട്ടന്‍റെ മറവില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപയില്‍ താഴെ വിലയുള്ള കര്‍ട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നംഗ സംഘമാണ് പിടിയിലായത്. പ്രായമായവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

 

 

 

കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസില്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രായമായവര്‍ താമസിക്കുന്ന വീടുകളായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവര്‍ സ്ക്വയര്‍ ഫീറ്റിന് 200 രൂപ നിരക്കില്‍ ബാംബു കര്‍ട്ടൻ ഇട്ടു നല്‍കാമെന്ന് പറഞ്ഞു. കര്‍ട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെട്ടു.


 

 

 

 

 

വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നല്‍കി. ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകള്‍ നല്‍കാൻ പ്രതികള്‍ ആവശ്യപ്പെട്ടു. ചെക്കുകള്‍ അന്നുതന്നെ ബാങ്കില്‍ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കര്‍ട്ടനിട്ടാണ് വീട്ടുകാരെ ഇവര്‍ പറ്റിച്ചത്. കേരളത്തില്‍ വ്യാപകമായി കറങ്ങി നടന്ന് ഈ രീതിയില്‍ ആളുകളെ പറ്റിക്കുന്ന ബാംബു കര്‍ട്ടൻ സംഘങ്ങളെ പിടികൂടാൻ തന്നെയാണ് പൊലീസിന്‍റെ തീരുമാനം. ഇപ്പോള്‍ അറസ്റ്റിലായ മൂവര്‍ സംഘത്തില്‍ നിന്ന് പൊലീസ് വിശദ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group