play-sharp-fill
പത്തനംതിട്ട  കുമ്പഴയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് ; അപകടത്തിൽ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി

പത്തനംതിട്ട കുമ്പഴയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് ; അപകടത്തിൽ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി

സ്വന്തം ലേഖിക

പത്തനംതിട്ട: കുമ്പഴയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് . സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട തിരുവല്ല കുമ്പഴ സ്വദേശിയായ അജിതയ്ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം .


കുമ്പഴ ഭാഗത്തു നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്കു വരികയായിരുന്നു സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞു .
ഈ സമയം ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇവരുടെ കാലിലൂടെ കയറിയിറങ്ങി.ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയിൽ വീണാണ് യുവതിക്ക് പരിക്കേറ്റത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group