കൈകാലുകള്‍ ഒടിഞ്ഞ് കിടപ്പിലായ വയോധികക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു: ഏനാദിമംഗലം സ്വദേശി തുളസീധര(52)നെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Spread the love

പത്തനാപുരം : കൈകാലുകള്‍ ഒടിഞ്ഞ് കിടപ്പിലായ വയോധികക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏനാദിമംഗലം സ്വദേശി തുളസീധര(52)നെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

അപകടത്തില്‍ പരിക്കേറ്റ് വയോധിക കൈയ്യും കാലുമൊടിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ കഴിയുകയാണ്. ഇവർ തനിച്ചാണ് വീട്ടില്‍ താമസിച്ചു വരുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെ വീടിനു സമീപത്തെ റോഡിലൂടെ വന്നയാള്‍ കതക് തള്ളിത്തുറന്ന് വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി ആക്രമിച്ചത്.

വയോധിക കിടന്ന കട്ടിലില്‍ കയറി മുഖത്തും നെഞ്ചിലും ആഞ്ഞടിച്ച പ്രതി അവരെ, ലൈംഗികാതിക്രമത്തിന് വിധേയമാക്കി. കൈ കാലുകള്‍ അനക്കാൻ വയ്യാത്തതിനാല്‍ അക്രമിയെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടാല്‍ അറിയാവുന്ന ആളാണ് തന്നെ ആക്രമിച്ചതെന്ന് വയോധിക പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ക്രൂരമർദനത്തിനൊടുവില്‍ പ്രതി വയോധികയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷമാണ് രക്ഷപ്പെട്ടത്