video
play-sharp-fill

വിവാഹദിവസം വരനെത്തിയില്ല: തപ്പിയിറങ്ങിയ ബന്ധുക്കൾ കണ്ടത് നവവരൻ ഗർഭിണിയായ മറ്റൊരു ഭാര്യയ്ക്കൊപ്പം ബംഗളൂരുവിൽ ആർഭാട ജീവിതം നയിക്കുന്നത്

വിവാഹദിവസം വരനെത്തിയില്ല: തപ്പിയിറങ്ങിയ ബന്ധുക്കൾ കണ്ടത് നവവരൻ ഗർഭിണിയായ മറ്റൊരു ഭാര്യയ്ക്കൊപ്പം ബംഗളൂരുവിൽ ആർഭാട ജീവിതം നയിക്കുന്നത്

Spread the love


സ്വന്തം ലേഖകൻ

പത്തനാപുരം: വിവാഹദിവസം വരനെത്തിയില്ല. തപ്പിയിറങ്ങിയ ബന്ധുക്കൾ കണ്ടത് നവരൻ ഗർഭിണിയായ മറ്റൊരു ഭാര്യയ്ക്കൊപ്പം ബംഗളൂരുവിൽ. അമ്പരിപ്പിക്കുന്ന സംഭവം പത്തനാപുരത്ത്. മണ്ഡപത്തിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി വരനെ കാത്തിരുന്ന നവവധുവിനേയും വീട്ടുകാരേയും തേടി ഞെട്ടിക്കുന്ന വാർത്ത എത്തി. കല്യാണ ചെക്കനെ കാണാനില്ല. ഒടുക്കം വീട്ടുകാർ തേടി ഇറങ്ങി.

ഒടുക്കം കണ്ടെത്തിയതോ, ഗർഭിണിയായ ഭാര്യക്കൊപ്പം ബംഗളൂരുവിൽ സുഖവാസം അനുഷ്ഠിക്കുകയായിരുന്നു വരൻ. വരനും വധുവും പത്തനാപുരം സ്വദേശികളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവരുടെ കല്യാണം ഉറപ്പിക്കുന്നത്. നാലു മാസം പിന്നിട്ടിട്ടും വരൻ വിവാഹിതനാണെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചില്ല. എന്നാൽ ഇക്കാര്യം ഇയാൾ ആരോടും പറഞ്ഞിട്ടുമില്ല. വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്ഐ പുഷ്പകുമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group