
പത്തനംതിട്ട: റാന്നിയില്‍ കടന്നല്‍ കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പൂഴിക്കുന്ന് തേവേര്‍വേലിക്കാലയില്‍ കെ പി ചാക്കോ (കുഞ്ഞച്ചന്‍- 62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വീടിന്റെ സമീപത്തു നിന്നും വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നല്‍ കുത്തേറ്റത്.
ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയയിരുന്നു. നില ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ വെന്റിലെറ്ററില്‍ ആയിരുന്നു. സംസ്കാരം ബുധനഴ്ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യന്‍ ചര്‍ച്ച് സെമിത്തെരിയില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


