പത്തനംതിട്ട കോയിപ്രം മർദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയിച്ച്‌ പോലീസ്: മുഖ്യപ്രതിയായ ജയേഷിന്റെ ഫോണില്‍ കണ്ടെത്തിയ രഹസ്യഫോള്‍ഡറിലുള്ള ദൃശ്യങ്ങളാണ് ഈ സംശയത്തിന് കാരണം: ഈ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ സൈബർ വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുകയാണ്.

Spread the love

പത്തനംതിട്ട: കോയിപ്രം മർദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയിച്ച്‌ പോലീസ്. മുഖ്യപ്രതിയായ ജയേഷിന്റെ ഫോണില്‍ കണ്ടെത്തിയ രഹസ്യഫോള്‍ഡറിലുള്ള ദൃശ്യങ്ങളാണ് ഈ സംശയത്തിന് കാരണം.
ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനും റാന്നി സ്വദേശിയായ 30കാരനും ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പരാതി ലഭിച്ചിട്ടുണ്ട്.

video
play-sharp-fill

ഇവരെപ്പോലെ മറ്റ് രണ്ട് പേർക്കുകൂടി സമാന അനുഭവമുണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം, കേസ് രേഖപ്പെടുത്തിയ ആദ്യ ഘട്ടത്തില്‍ പരാതിക്കാർ പോലീസുമായി സഹകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിയായ രശ്മിയുടെ ഫോണില്‍ നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. അതില്‍ നിന്നാണ് രണ്ട് യുവാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന പ്രതിയായ ജയേഷിന്റെ ഫോണില്‍ ഒരു രഹസ്യ ഫോള്‍ഡർ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ സൈബർ വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ഈ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോ എന്ന് കണ്ടെത്താനാവും. അതോടെ കേസിന്റെ സ്വഭാവം തന്നെ മാറിയേക്കാം. പോലീസ് അന്വേഷണം കൂടുതല്‍ ഊർജിതമാക്കിയിരിക്കുകയാണ്.