പത്തനംതിട്ട: വിമാനത്തിൽ പറക്കണമെന്ന ആഗ്രഹമുണ്ടോയെന്ന് ഭിന്നശേഷിക്കാരായ കുട്ടികളോട് അധ്യാപകർ ചോദിച്ചപ്പോൾ എല്ലാവരുടെയും മനസ്സിൽ ഇങ്ങനെയൊരു സ്വപ്‌നം ഉണ്ടെന്ന് മനസ്സിലായി.
ഓർത്തഡോക്സ്‌സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിമിനോട് ഈ ആഗ്രഹം അറിയിച്ചതോടെ ആകാശയാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിച്ചു.
ആദ്യമായി വിമാനത്തിൽ പറക്കുന്ന സന്തോഷത്തിലാണ് സ്‌കൂളിലെ 35 കുട്ടികൾ. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 75 പേര് അടങ്ങുന്ന സംഘമാണ് ഇന്ന് ആകാശയാത്ര നടത്തിയത് ഡോ. ഏബ്രഹാം മാർ സെറാഫിമും സംഘത്തിനൊപ്പമുണ്ട് .വാട്ടർ മെട്രോയിലും മെട്രോയിലും സഞ്ചരിക്കാനുള്ള അവസരവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ രീതിയിലൂടെ യാത്രാ സൗകര്യങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. 6 ലക്ഷം രൂപ സ്പോൺസർമാരുടെ സഹായത്തോടെ കണ്ടെത്തിയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ വിമാനയാത്ര സാധ്യമാക്കുന്നത്.
കൊച്ചിയിലെ വിവിധ സ്ഥലങ്ങളും സന്ദർശിച്ച് കെഎസ്ആർടിസി ബസിൽ സംഘം മടങ്ങും. സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണു ആകാശയാത്ര എന്ന പദ്ധതിയും നടപ്പാക്കുന്നതെന്നു ഡയറക്ടർ ഫാ.റോയ് സൈമൺ പറഞ്ഞു