നാൽപതിലധികം കേസുകളിൽ പ്രതിയായ കൊടും ക്രിമിനലിനൊപ്പം കണ്ട വനിതാ പൊലീസുകാരിയെ രക്ഷപ്പെടുത്താൻ ഊർജിത ശ്രമം; പിന്നിൽ പത്തനംതിട്ടയിലെ രാഷ്ട്രീയ നേതാവ്; നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടർന്നത് മുണ്ടക്കയം സിഐ ഷൈൻകുമാറും സംഘവും; കസ്റ്റഡിയിലെടുത്ത വാഹനത്തിൽ മാരകായുധങ്ങൾ

നാൽപതിലധികം കേസുകളിൽ പ്രതിയായ കൊടും ക്രിമിനലിനൊപ്പം കണ്ട വനിതാ പൊലീസുകാരിയെ രക്ഷപ്പെടുത്താൻ ഊർജിത ശ്രമം; പിന്നിൽ പത്തനംതിട്ടയിലെ രാഷ്ട്രീയ നേതാവ്; നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടർന്നത് മുണ്ടക്കയം സിഐ ഷൈൻകുമാറും സംഘവും; കസ്റ്റഡിയിലെടുത്ത വാഹനത്തിൽ മാരകായുധങ്ങൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊടും ക്രിമിനലിനൊപ്പം കണ്ട വനിതാ പൊലീസുകാരിയെ രക്ഷപ്പെടുത്താൻ ഊർജിത ശ്രമമാണ് പത്തനംതിട്ട കേന്ദ്രീകരിച്ച് നടന്നുന്നത്.

ഇതിനായി ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാവ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നാൽപ്പതിലധികം കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണിയുടെ ആഡംബര വാ​ഹനത്തെ സാഹസികമായി പിന്തുടർന്ന പൊലീസിനു മുന്നിലാണ് പത്തനംതിട്ട സ്റ്റേഷനിലെ വനിതാ പൊലീസുകാരി പെട്ടത്.

തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് പൊലീസ് മനസിലാക്കി. ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐ ഷൈൻകുമാറും സംഘവും പൊലീസ് വാഹനത്തില്‍ പിന്നാലെ എത്തി.

ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍ നിന്ന് ജീപ്പ് അതിവേഗതയില്‍ ഓടിച്ചു പോയി. കോളജ് ജങ്ഷനില്‍വെച്ച് നിരവധി വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടും പാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസ് സംഘവും പിന്നാലെ എത്തി . എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഉണ്ണിയുടെ ജീപ്പില്‍ നിന്നിറങ്ങിവന്ന വനിതയെ കണ്ട പൊലീസ് അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പൊലീസിന് ഇവര്‍ പത്തനംതിട്ട സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് മനസ്സിലായത്.
ഇവരിൽ നിന്ന് മേലുദ്യോ​ഗസ്ഥർ വിശദീകരണം തേടി.

വാഹനത്തില്‍ കയറാനുണ്ടായ സാഹചര്യം ഇവര്‍ വിശദീകരിച്ചത് പരസ്പര വിരുദ്ധമായതാണ് വിവാദമായിരിക്കുന്നത്. ബസ് കിട്ടാത്തതിനാൽ
ട്രാഫിക് പൊലീസ് തന്നെ ഈ വാഹനത്തില്‍ കയറ്റി വിടുകയായിരുന്നുവെന്നാണ് പറയുന്നത്. കോളജ് ജങ്ഷനില്‍ ഇറക്കി വിടണമെന്ന് പറഞ്ഞാണ് കയറിയതത്രേ. കോളജ് ജങ്ഷനില്‍ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, തന്നെ നന്നുവക്കാട് കൊണ്ടിറക്കി വിട്ടുവെന്നുമാണ് ഹസീന പറഞ്ഞതെന്ന് പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാര്‍ പറഞ്ഞു.

എന്നാൽ അടൂരിൽ നിന്ന് 10 മിനിറ്റ് ഗ്യാപ്പിൽ ബസ് സർവീസ് ഉള്ളപ്പോഴാണ് കൊടും ക്രിമിനലിൻ്റെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ച് കയറി പോയത് എന്ന് പൊലീസുകാരി പറയുന്നതിൽ ദുരൂഹതയുണ്ട്.

എന്നാല്‍ പ്രതിയെ പിന്തുടര്‍ന്ന് വന്ന മുണ്ടക്കയം ഇന്‍സ്പെക്ടറോട് ഹസീന പറഞ്ഞത് മറ്റൊരു കഥയാണ്. തന്റെ വാഹനത്തില്‍ തട്ടിയ ടാറ്റാ സുമോ കസ്റ്റഡിയിലെടുത്ത് വരികയായിരുന്നുവത്രേ. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഉദ്യോഗസ്ഥയാണ് ഹസീന. ഇവര്‍ക്കെതിരേ ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്