ആറുമാസം മുൻപ് വോട്ടര്‍ ഐഡിക്ക് അപേക്ഷിച്ചു; വ്യത്യസ്ത നമ്പറുകളില്‍ യുവാവിന് ലഭിച്ചത് മൂന്നെണ്ണം; സംഭവിച്ചതെന്തെന്നറിയാതെ അമ്പരന്ന് പത്തനംതിട്ട സ്വദേശി ബെഞ്ചമിനും കുടുംബവും

ആറുമാസം മുൻപ് വോട്ടര്‍ ഐഡിക്ക് അപേക്ഷിച്ചു; വ്യത്യസ്ത നമ്പറുകളില്‍ യുവാവിന് ലഭിച്ചത് മൂന്നെണ്ണം; സംഭവിച്ചതെന്തെന്നറിയാതെ അമ്പരന്ന് പത്തനംതിട്ട സ്വദേശി ബെഞ്ചമിനും കുടുംബവും

പത്തനംതിട്ട: വോട്ടർ ഐഡിക്കായി അപേക്ഷ നല്‍കി ഒന്നില്‍ കൂടുതല്‍ വോട്ടർ ഐഡി ലഭിച്ചതിന്റെ അമ്പരപ്പിലാണ് പത്തനംതിട്ട സ്വദേശിയായ യുവാവ്.

വെണ്ണിക്കുളം സ്വദേശി ബെഞ്ചമിൻ സി ബോസിനാണ് ഒറ്റ അപേക്ഷയില്‍ മൂന്ന് വോട്ടേഴ്‌സ് ഐഡികള്‍ ലഭിച്ചത്. ഒറ്റ അപേക്ഷയില്‍ മൂന്ന് തിരിച്ചറിയല്‍ കാർഡുകള്‍ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് ബെഞ്ചമിനും കുടുംബവും.

ആറുമാസം മുൻപ് വോട്ടർ ഐഡിക്കായി അപേക്ഷ നല്‍കിയ ബെഞ്ചമിന് ഒന്നരമാസം മുൻപ് തപാല്‍ വഴി ഐഡി കാർഡ് ലഭിച്ചു.
ദിവസങ്ങള്‍ക്കിപ്പുറം മറ്റൊരാവശ്യത്തിനായി പോസ്റ്റ് ഓഫീസില്‍ ചെന്നപ്പോള്‍ രണ്ട് കാർഡുകള്‍ കൂടി അധികൃതർ കൈമാറി. തുറന്നു പരിശോധിച്ചപ്പോള്‍ ഐഡി കാർഡിന്റെ നമ്പറുകള്‍ വ്യത്യസ്തമാണെന്ന് മനസ്സിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് യഥാർത്ഥത്തില്‍ സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. ഇനിയും വോട്ടർ ഐഡികള്‍ വരുമോ എന്നാണ് ഇവരുടെ സംശയം. ഒരു തവണ മാത്രമേ വോട്ടർ ഐഡിക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന കുടുംബം ഉറപ്പിച്ചു പറയുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഇനി വിശദീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.