play-sharp-fill
പത്തനംതിട്ടയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; അടൂര്‍, പന്തളം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഫയലിലും രജിസ്റ്ററിലുമായി ഒളിപ്പിച്ച 6,450 രൂപ പിടിച്ചെടുത്തു

പത്തനംതിട്ടയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; അടൂര്‍, പന്തളം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഫയലിലും രജിസ്റ്ററിലുമായി ഒളിപ്പിച്ച 6,450 രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: വിജിലൻസിന്റെ മിന്നൽ പരിശോധന. അടൂര്‍, പന്തളം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് ഫയലിലും രജിസ്റ്ററിലുമായി ഒളിപ്പിച്ച 6,450 രൂപ പിടിച്ചെടുത്തു. രണ്ടിടത്തും വൈകിട്ട് 4.30 മുതല്‍ 7 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടിച്ചെടുത്തത്.

അടൂര്‍ ഓഫിസില്‍ പല ഫയലുകള്‍ക്കിടയില്‍ നിന്നായി 4,400 രൂപയും സ്റ്റാംപ് വിറ്റ കണക്കില്‍പ്പെടാത്ത 750 രൂപയുമാണ് പിടിച്ചെടുത്തത്. പന്തളം ഓഫിസില്‍ രജിസ്റ്ററുകള്‍ക്കിടയില്‍നിന്ന് 1300 രൂപ പിടിച്ചെടുത്തു.


സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഈ ഓഫിസുകളിലും പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group