
പത്തനംതിട്ടയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തലയില്‍ തുണിയിട്ട് മൂടി വയോധികയുടെ മാല കവര്‍ന്നു; പ്രതിയായ സ്ത്രീ പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ചന്ദനപള്ളിയില്‍ 84 വയസുകാരിയുടെ തലയില്‍ തുണിയിട്ട് മൂടിയ ശേഷം മാല കവർന്നു.
മറിയാമ്മ സേവിയർ എന്ന വയോധിക യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയാണ് കൃത്യം നടത്തിയത്.
സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായി.
ബന്ധുക്കളായ അയല്‍വാസികള്‍ നല്‍കിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമണ്‍ പോലീസാണ് അരമണിക്കൂറിനുള്ളില്‍ ഉഷയെ പിടികൂടിയത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉഷ, മറിയാമ്മയുടെ വീട്ടില്‍ മുൻപ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടില്‍ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് മറിയാമ്മ വാതില്‍ തുറന്നത്. പിന്നാലെ അകത്തേക്ക് ചാടിക്കടന്ന സ്ത്രീ തുണിയുപയോഗിച്ച് മറിയാമ്മയുടെ മുഖം മൂടിയതിന് പിന്നാലെ മാല കവർന്ന് കടന്ന് കളയുകയായിരുന്നു.
ആരാണ് മാല കവർന്നതെന്ന് മറിയാമ്മക്ക് വ്യക്തമായിരുന്നില്ല. പക്ഷേ ഉഷ വീട്ടില്‍ നിന്നും നടന്ന് പോകുന്നത് മറിയാമ്മയുടെ ബന്ധു അവരുടെ വീട്ടില്‍ വെച്ച് കണ്ടിരുന്നു. ഇതാണ് കേസില്‍ നിർണായകമായത്.
സൂചന ലഭിച്ചതോടെ പൊലീസ് ഉഷയുടെ വീട്ടിലെത്തി. മറിയാമ്മയുടെ മൂന്നരപവന്റെ മാല ഉഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.