
പത്തനംതിട്ട:പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
താൻ ജീവനൊടുക്കാൻ കാരണം സുഹൈല്‍ ആണെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിരുന്നു. ബന്ധുക്കള്‍ക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈല്‍ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈല്‍.


