play-sharp-fill
പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; റാന്നിയിലെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കോതമംഗലം സ്വദേശിയാണ് മരിച്ചത്

പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; റാന്നിയിലെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കോതമംഗലം സ്വദേശിയാണ് മരിച്ചത്

സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നിയിലെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കോതമംഗലം സ്വദേശിയായ അല്‍ഫോന്‍സ് ജോയി(18)യാണ് മരിച്ചത്.

ചൊവ്വാഴ്ച് രാത്രി 11 മണിയോടെയാണ് സംഭവം. ലോഡ്ജിന്റെ ടെറസിലെ ആസ്ബറ്റോസ് ഷീറ്റിന്റെ കമ്പിയിലാണ് തൂങ്ങി മരിച്ചത്.

റാന്നി സിറ്റാഡല്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന അല്‍ഫോന്‍സിന്റെ പിതാവ് ജോയിയും നേരത്തേ ആത്മഹത്യ ചെയ്തയാളാണ്.അല്‍ഫോന്‍സ് അമ്മയും രണ്ടാനച്ഛനുമൊപ്പമാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നിയിലെ സ്‌കൂളില്‍ വിദ്യാഭ്യാസം ചെയ്യുന്നതിനായി നേരത്തേ കുമ്പഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. ഒരു മാസം മുന്‍പ് മണ്ണില്‍ റീജന്‍സിയിലേക്ക് മാറി. പഠിച്ച്‌ വിദേശത്ത് ജോലി നേടണമെന്ന ആഗ്രഹം അല്‍ഫോന്‍സിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.